Thursday, November 29, 2012

പഠനം ചിന്ത സമർപ്പണം ...........


പഠനം .ചിന്ത .സമർപ്പണം
മനുഷ്യ ലോകം വെളിച്ചം തേടുന്നു.പ്രകാശത്തിന്റ് ഉറവിടം സ്രഷ്ടാവായ ദൈവമകുന്നു.അവൻ നൽകിയതെന്ന് ഉറപ്പുള്ള അറിവിലാണ് വെളിച്ചമുള്ളത്. ആ വെളിച്ചം കണ്ടത്താനാവണം പഠനം.പ്രസ്തുത പഠനത്തെ ചിന്തയുടെ ലോകത്തിൽ സൊതന്ത്രമായി മേയാൻ വിടണം.ചിന്ത സത്യത്തിന്ന് കയ്യൊപ്പ് ചാർത്തിയാൽ അവിടം മുതൽ ജീവിതം സ്രഷ്ടാവായ ദൈവതിന്റെ ഇച്ചക്ക് സമർപ്പിതമാവണം.അതിലൂടെ മനുഷ്യൻ ജീവിത ലക്ഷ്യം നേടിയവനായിതീരുന്നു.ഈ സമർപ്പണത്തിന്റെ അറബീ ശബ്ദ്മാണ് ഇസ്ലാം.ഈ സമർപ്പണത്തിന്റെ പ്രായോഗിക രൂപം മാനവകുലത്തിന്ന് മാതൃക കണിച്ചവരാണ് എല്ലാ പ്രവാചകന്മാരും. അവരിലെ അവസാനത്തെ പ്രവാചകനാണ് മുഹമ്മദ് നബി.ചുരുക്കത്തിൽ ഈ അന്ത്യപ്രവാചകനെയും അദ്ദെഹം കൊണ്ട് വന്ന അവസാന വേദഗ്രന്ഥമായ ഖുര് ആനിനേയും പഠിക്കുക....ചിന്തിക്കുക....സ്രഷ്ദാവിന്ന് ജീവിതം സമർപ്പിക്കുക.അതത്രെ Learn...Think...Become.