Wednesday, November 13, 2013

ആശൂറാ: ആചാരവും അനാചാരവും. അഷ്‌റഫ്‌ എകരൂല്‍. കുവൈത്ത്‌


പ്രബഞ്ച സൃഷ്ടിപ്പ് മുതല്‍ തന്നെ ദൈവിക സംവിധാനത്തിന്‍റെ ഭാഗമായ് നിലനില്‍ക്കുന്ന പന്ത്രണ്ട് മാസങ്ങളില്‍നിന്ന് ,അവന്‍ ആദരിച്ച നാലു മാസങ്ങളിലോന്നാണ്,ഹിജ്റ കലണ്ടറിലെ പ്രഥമ മാസമായ്‌ എണ്ണുന്ന മുഹര്‍റം. ഈ മാസത്തിലെ പത്താം ദിനമാണ് മുസ്ലിം ലോകത്തും ഇസ്ലാമിന് മുന്‍പ്‌ വേദക്കാരിലും, ജഹിലിയ്യത്തില്‍ അറബികള്‍ക്കിടയിലും  ആശൂറാ എന്ന പേരില്‍ അറിയപ്പെടുന്നത്.
ഇന്നത്തെ മുസ്ലിം ലോകത്ത്‌ രണ്ട് ആശയ ഗതികളിലായ്‌ വേര്‍തിരിഞ്ഞു നില്‍ക്കുന്ന സുന്നി-ശീഈ വിഭാഗങ്ങള്‍ക്ക് ഒരുപോലെ  പരിഗണനീയമായ ദിനമാണ് ആശൂറാ. ഒന്ന് വിജയത്തിന്‍റെ നന്ദി കുറിക്കുന്നതാണങ്കില്‍ മറുപക്ഷത്തിന്ന്  വിയോഗവേദനയുടെ വിളറി പിടിച്ച വികാര പ്രകടനമാണ്. ഒരേ ദിനം വിപരീത കോണില്‍ ആചരിക്കപെടുന്ന ഏക ദിവസം മുസ്ലിം ലോകത്ത്‌  ആശൂറാ ദിനംമാത്രമായിരിക്കും.
ആചാരം:കാരണം, ചരിത്രം
 നബിജീവിതത്തില്‍ ഈ ദിവസത്തിന്നു പ്രത്യേക പരിഗണയും അനുഷ്ടാനവും ഉണ്ടായതു കൊണ്ട് മാത്രമാണ് മുസ്ലിം ഉമ്മത്തിന്നു ഈ ദിനം പരിഗനനീയമാവുന്നത്.പ്രവാചകന്‍ പ്രസ്തുത ദിനത്തെ പരിഗണിക്കുകയും ആചരിക്കുകയും ചെയ്ത വിധം നിരവധി ഹദീസുകളില്‍ വിവരിച്ചിട്ടുണ്ട്.
ആയിഷ (റ) പറയുന്നു. “ആശൂറാ ദിവസം ജാഹിലിയ്യാ കാലത്ത്‌ ഖുരയ്ശികള്‍ നോമ്പനുഷ്ടിച്ചിരുന്നു.നബിയും ജാഹിലിയ്യാ കാലത്ത്‌ അത് അനുഷ്ടിച്ചിരുന്നു. മദീനയില്‍ വന്നപ്പോള്‍ അത് നബി നോല്‍ക്കുകയും നോല്‍ക്കാന്‍ കല്‍പ്പിക്കുകയും ചെയ്തു. റമദാന്‍ നിര്‍ബദ്ധമാക്കിയപ്പോള്‍ നബി അത് ഉപേക്ഷിച്ചു. ഉദ്ദേശിക്കുന്നവര്‍നോല്‍ക്കുകയുംഉദ്ദേശിക്കുന്നവര്‍ ഉപേക്ഷിക്കുകയും ചെയ്തു.(ബുഖാരി.3.31.220).അഥവാ നിര്‍ബദ്ധ വിധിയില്‍ നിന്ന് ഐചിക വിധിയിലേക്ക് മറ്റിയന്നര്‍ത്ഥം .
അബൂമൂസ(റ)പറയുന്നു: “ആശൂറദിവസം ജൂതന്മാര്‍ ആകോശദിനമായാചരിച്ചിരുന്നു.അപ്പോള്‍ നബി (സ) പറഞ്ഞു: “നിങ്ങളതില്‍ നോമ്പനുഷ്ടിക്കുവിന്‍”.(3.31.221)
ഇബ്നുഅബ്ബ്ബാസ്‌(റ) പറയുന്നു: “നബി(സ) മദീനയില്‍ എത്തിയപ്പോള്‍ അവിടത്തെ യാഹൂദികള്‍ ആശൂറ ദിവസം നോമ്പനുഷ്ടിക്കുന്നത് കണ്ടപ്പോള്‍ അവിടുന്ന് ചോദിച്ചു: “എന്താണിത്?” അവര്‍ പറഞ്ഞു: “ഇതു ഒരു സ്വലിഹായ ദിനമാണ്.ഇന്നത്രേ അള്ളാഹു ഇസ്രേല്‍ സന്തതികളെ അവരുടെ ശത്രുക്കളില്‍ നിന്ന് രക്ഷപെടുത്തിയത്.അപ്പോള്‍ ആ ദിനം മുസ്സാ പ്രവാചകന്‍ നോമ്പടുത്തു”. നബി പറഞ്ഞു: “എങ്കില്‍ ഞാനാകുന്നു മൂസാ പ്രവാചകനോട് നിങ്ങളെക്കാള്‍ കടപ്പട്ടവന്‍”.അങ്ങിനെ പ്രവാചകന്‍നോമ്പടുക്കുകയും അനുഷ്ടിക്കുവാന്‍ കല്‍പ്പിക്കുകയും ചെയ്തു”.(ബുഖാരി 1865) പ്രസ്തുത നോമ്പ് വിശ്വാസികള്‍ക് കഴിഞ്ഞ ഒരു വര്‍ഷത്തെ പാപങ്ങള്‍ പോറുപ്പിക്കുമെന്നു നബി ഈ ഉമ്മത്തിനെ അറിയിച്ചു.കൂടാതെ വേദക്കാരോട് ആചാരത്ത്തിലും അനുഷ്ടാനത്തിലും എതിരാവണമെന്ന പ്രവാചക അധ്യാപനം അറിയാവുന്ന അനുചരന്‍മാര്‍, അതെ ദിവസത്തെ  അവരും  ബഹുമാനിക്കുന്നത് ചൂണ്ടികാണിച്ചപ്പോള്‍ അവിടുന്ന് പ്രതികരിച്ചത്‌ “ഇന്ഷാഅല്ലാ, അടുത്ത വര്‍ഷമായാല്‍ നാം ഒമ്പതാം ദിവസവും നോമ്പടുക്കുമെന്നായിരുന്നു”.(മുസ്ലിം:1916).കേവലം ഒരു ഐചിക നോമ്പ്നുഷ്ടിക്കുന്നതിനപ്പുറം അള്ളാഹു ഒരു പ്രവാചകനെയും വിശ്വാസികളെയും ശത്രുക്കളില്‍ നിന്ന് രക്ഷ്പെടുത്തിയതിന്‍റെ നന്ദി കാണിക്കല്‍ കൂടിയാണത്.
പ്രവാചകനും  അവിടത്തെ പകര്‍ത്തിയ സഖാക്കളും ആശൂറാ ദിനത്തെ  എങ്ങിനെ,എന്ത്കൊണ്ട് പരിഗണിച്ചന്നും ആചരിച്ചന്നും മുകളില്‍ ഉന്ധരിച്ച ഹദീസുകളില്‍ നിന്ന് വ്യെക്ത്മാണ്.ലോകവസനം വരെയുള്ള മുസ്ലിം ഉമ്മത്തിനും ഈ ദിനം പരിഗണനീയമാവേണ്ട കാരണവും രീതിയും ഇതു മാത്രമാണ്. ഈ മാത്രക സ്വീകരിക്കുന്നവരാണ് യഥാര്‍ത്ഥ അഹലുസുന്നത്ത് വല ജമത്തിന്‍റെ വക്താക്കള്‍.അവരില്‍ അള്ളാഹു നമ്മെയും ചേര്‍കുമാറാകട്ടെ.
അനാചാരങ്ങള്‍:കാരണവും ചരിത്രവും.
പൊതു സമൂഹം ഈ ദിവസത്തെ നോക്കി കാണുന്നത് മുസ്ലിംകളുടെ ഒരു “ദുഖവെള്ളി” എന്ന നിലക്കാണ്.കാരണം സച്ചരിതരായ മുന്‍ഗാമികളുടെ മാര്‍ഗ്ഗത്തെ അട്ടിമറിച്ചു,തങ്ങളുടെ രാഷ്ര്ടീയ-വംശീയ ലക്ഷ്യങ്ങളെ ഒളിപ്പിച് വെച്ച്,പ്രവാചക കുടുംബത്തോടുള്ള കൂറും സ്നേഹവും ഉയര്‍ത്തി കാട്ടി, ഇസ്ലാം നിരോധിച്ച ജഹിലിയ്യത്ത്തിന്‍റെ സര്‍വ്വ രൂപങ്ങളെയും പുനസ്ഥാപിച്,മു൯ഗാമികള്‍ക്ക് പരിച്ചയമില്ലാത്ത കാരണങ്ങളും രീതികളും പരിഗണിച്ച് കൊണ്ടാണ് മുസ്ലിം ലോകത്ത്‌ വലിയൊരു വിഭാഗം ആശൂരാ ദിനത്തെ സ്വീകരിക്കുന്നത്. അവര്‍ ദുഖ പ്രകടനവും സ്വയം പീഡനവും നടത്തി, വസ്ത്രം കീറിയും വിലാപ കാവ്യങ്ങള്‍ ഉരുവിട്ടും ബഹളമയമായ രീതിയില്‍ അനാചാരന്ങ്ങളുടെ ഇരുട്ടില്‍ പൊതിഞ്ഞാണ് ഈ ദിനത്തെ ആചരിക്കുന്നത്. നബി കുടുംബത്തോടുള്ള കൂറ് കാണിച്ചു കൊണ്ടന്ന പേരില്‍ നടത്തുന്ന ഈ അനുഷ്ടാന രീതികളില്‍,നബി(സ)യുടെ സഹാബീ പ്രമുഖരെയും പത്നി ആയിഷ(റ) നെയും അപഹസിക്കലും  ശാപ പ്രാര്‍ത്ഥന നടത്തലും ഒരു പ്രധാന ചടങ്ങാണ്.
ഹിജ്‌റ:61 മുഹര്‍റം10 വെള്ളിയാഴ്ച രാവിലെ ഇറാഖിലെ കര്‍ബലയില്‍ കൂഫയിലെ ഗവര്‍ണറായ ഉബൈദിന്‍റെ അക്രമികളായ അനുയായികളാല്‍ കൊല്ലപെട്ട ഹുസൈന്‍ ഇബ്നു അലി(റ) നോടുള്ള അനുകമ്പയും,മരണത്തിലുള്ള വേദനയും പ്രകടിപ്പിക്കുന്നുവെന്നാണ് ആശൂറാ ദിനത്തിലെ ഈ അനാചാച്ചരത്തിന്നു അടിസ്ഥാന കാരണമായി പറയപ്പെടുന്നത്‌. ഹുസൈന്‍ (റ) കാര്യത്തില്‍ അതിരു കവിഞ്ഞ ഒരു വിഭാഗത്താല്‍ തുടങ്ങിയ ഈ അനാചാരം പിന്നീട് ശീഈ വിഭാഗത്തിന്റെ ഒരു പ്രധാന ദിനമായ് മാറുകയാണ് ചെയ്തത്. ഇത് എതിര്‍ക്കപെടെണ്ടാതല്ലന്നും രീതി ശരിയല്ലങ്കിലും,കാരണം പരിഗനണീയമാണന്നും  അക്രമികള്‍ക്കെതിരെ ഇരയോടപ്പം നിലകൊള്ളുന്നതിന്റെ പ്രതീകമാണെന്നും ഒക്കെ വിശ്വസിക്കുന്ന ഒരു ചെറു സംഘം കേരളത്തിലടക്കം ആഹുലുസുന്നയുടെ മേല്കൂരക്ക് കീഴെയും ഉണ്ടാന്നതാണ് സത്യം.
പ്രവാചക വിയോഗത്തിന് ശേഷം ഇസ്ലാമിക ലോകത്ത്‌ മുസ്ലിം വേഷമണിഞ്ഞ ജൂദ ലോബികളുടെ കര്മികത്തത്തില്‍ ഉടലടുത്ത അഭ്യന്തര കുഴപ്പങ്ങളില്‍, നബികുടുംബത്തിലും പുറത്തുമുള്ള ധാരാളം സ്വഹാബീ പ്രമുഖര്‍ വധിക്കപെട്ടിടുണ്ട്.ഉസ്മാന്‍(റ) അതില്‍ പ്രഥമ സ്ഥാനത്താണല്ലോ.,അലി(റ)യും കൊല്ലപെടുകയാണ് ഉണ്ടായത്‌. കൂടാതെ മകന്‍ ഹസ്സന്‍ (റ) വിഷം ഉള്ളില്‍ ചെന്ന് മരിക്കുകയാണ് ഉണ്ടായത്‌.അവയൊക്കെയും മുസ്ലിം ലോകത്തിന്നു വേദനാ പൂര്‍ണ്ണമായ ഓര്‍മകളും, അള്ളാഹു അവരെ ‘ശഹാദത്ത്’ നല്‍കി ആദരിച്ചുവെന്ന നല്ല വിശ്വസവുമാണ് ഉള്ളത്.
ഇവിടെ പ്രസക്തമായ ഒരു ചോദ്യം ഉയരുന്നത്;ഈ പ്രമുഖരുടെയല്ലാം മരണങ്ങളും മരണ സാഹചര്യങ്ങളും ചരിത്രത്തിന്‍റെ വിസ്മ്ര്‍തി താളുകളില്‍ മടക്കി വെച്ച്,എന്ത്കൊണ്ട് ഹുസൈന്‍(റ)ന്‍റെ മരണം മാത്രം വൈവിധ്യമാര്‍ന്ന ചടങ്ങുകളോടെ ആചരിക്കപെടുന്നു?.അവിടെയാണ് ശീആയിസ്തിന്‍റെ  വിശുന്ധ ഗേഹമായ ഇറാനിയന്‍ വംശീയതയുടെ വൈറസുകള്‍,നബി കുടുംബത്തോടുള്ള സ്നേഹത്തിന്‍റെ മറവില്‍ പ്രച്ചരിപ്പിക്കുനാവരുടെ രഹസ്യ അജണ്ടകള്‍ നാം കാണുന്നത്.അലി(റ) രണ്ടു മക്കളില്‍ ഒരാളായ ഹസ്സന്‍(റ) നു ലഭിക്കാത്ത പ്രത്യേക ശ്രദ്ധയും പരിഗണനയും ഹുസൈന്‍(റ)നോട് ശീയാക്കള്‍കാണിക്കുന്നതിന്റെ കാരണം മറ്റൊന്നുമല്ല.മജൂസികളുടെ നാടായ ഇറാന്‍ ജയ്ച്ചടക്കിയപ്പോള്‍ തടവുകരായ് കൊണ്ടുവന്നവരിലുണ്ടായിരുന്ന,ഇറാനിലെ രാജാവ്‌ യാസ്ദജര്‍ജിന്റെ മകള്‍ ശഹര്‍ബാനുവിനെ വിവാഹം കഴിച്ചത് ഹുസൈന്‍ (റ) ആയിരുന്നു.ഈ വിവാഹം നിമിത്തം ഇറാനികള്‍ എന്നും അദ്ദേഹതോടപ്പം നിലകൊണ്ടു.കാരണം ഹുസൈന്‍ (റ)ന്‍റെ മകന്‍ അലിയിലും അവരുടെ മക്കളിലും അവരുടെ ഉമ്മ വഴി ഇറാനിയന്‍ രക്തമാണ് ഒഴുകുന്നത് എന്ന അവരുടെ വംശീയ ചിന്ത അവരെ ഭരിച്ചിരുന്നു.
കേരളപാശ്ചാത്തലത്തില്‍ഇതിന്‍റെപ്രസക്തിചിന്തിക്കുന്നവരുണ്ടാകാം.ഇറാനിയന്‍ തീരത്ത് നിന്ന് അടിക്കുന്ന കാറ്റില്‍ കുളിര്‍മ കൊള്ളുന്ന ചിലരങ്കിലും ആഹുലുസുന്നയുടെ കേരള കൂടാരത്തിനുള്ളിലും ഉണ്ടെന്നതാണ് സത്യം. അത് വെളിപെടുത്തുന്നതാണ് ചില മലയാള മിമ്പരുകളിലും പ്രസിദ്ധീകരണങ്ങ്ളിലും മുഹര്‍റമാസ തുടക്കങ്ങളില്‍ അല്ലാഹുവിന്റെ മാസമെന്നു പ്രവാചകന്‍ പേര് വിളിച്ചഈ മാസത്തിന്‍റെ പ്രത്യേകതകളും ആശൂറ നോമ്പിന്‍റെ പ്രസക്തിയും ഓര്‍മപെടുതെണ്ടടുത്ത് പകരം, കര്‍ബലയും ഹുസൈന്‍(ര)ന്റെ വധവും മുആവിയ(റ)നോടുള്ള രോഷപ്രകടനവുമെല്ലാം അടയാളപെടുത്തപെടുന്നത്.ഈ മേഖലയില്‍ ഹിറാസെന്‍ററില്‍ തുടങ്ങി ചേളാരി ദാറുല്‍ഹുദാ വഴി അരീക്കൊട്ടെക്കുള്ള അന്വേഷണ യാത്രയില്‍ ഇവ്വിഷയകമായ്‌ പല കൌതുക വാര്‍ത്തകളും മലയാളിക്ക് ലഭിക്കും.
അനചാരത്തെ അനാചാരം കൊണ്ട് നേരിടുന്ന മറ്റൊരു സ്ഥിതിയും ഈ ദിനത്തോടനുബന്ധമായുണ്ട്. ഈ ദിവസത്തെ, കുളിച്ച് വിര്ത്തിയായ്‌ പുതുവസ്ത്രങ്ങള്‍ അണിഞ്ഞും വിഭവങ്ങള്‍ ഉണ്ടാക്കിയും ആഘോഷപൂര്‍ണ്ണം കഴിച്ചുകൂട്ടുന്ന ഒരു ചെറിയ വിഭാഗവും ചിലയിടന്ങ്ങളിലുണ്ട്. അതിനായ്‌ ഏതാനും വ്യാജ ഹദീസുകളും നിര്മിച്ചടുത്തിട്ടുണ്ട്.(ആശൂറാ ദിനം കുടുംബങ്ങള്‍ക്ക് ഭക്ഷണത്തില്‍ വിശാലത കണിക്കുന്നവര്‍ക്ക്‌ അള്ളാഹു ഇതര വര്‍ഷങ്ങളില്‍ വിശാലത നല്‍കും.അന്ന് കുളിക്കുന്നവര്‍ക്ക് ആ വര്ഷം രോഗം ബാധിക്കില്ല തുടങ്ങിയ ദുര്‍ബല ഹദീസുകള്‍ ഈ ഗണത്തില്‍ പെട്ടതാണ്.)ഹജ്ജാജ് ബ്നു യൂസുഫു സ്സഖഫിയെ പോലുള്ള അലി കുടുംബത്തോടുള്ള വിരോധം വെച്ചുപുലര്‍ത്തുന്നവരുടെ വിഭാഗമാണ് ഈ ബിദുഅത്തുകള്‍ പടച്ചുണ്ടാക്കിയത്.
ചുരുക്കത്തില്‍ ഷെയ്ഖ്‌ ഇബ്നു തൈമിയ പറഞ്ഞത്‌ പോലെ ഇരു കൂട്ടരും തെറ്റ്പറ്റിയവരും സുന്നത്തില്‍നിന്ന് പുറത്ത്‌ പോയവരുമാണ്.അല്ലാമാഇബ്നുഇസ്സുല്‍ഹനഫീ പറഞ്ഞു: “ആശൂറ ദിനത്തില്‍ നോമ്പല്ലാതെ മറ്റൊന്നും നബിയില്‍ നിന്ന് സ്ഥിരപെട്ടു വന്നിട്ടില്ല”.മറ്റുള്ള അടയാളങ്ങളും ആചാരങ്ങളും ഇസ്ലാമിന് ബന്ധമില്ലാത്തതും മുസ്ലിമിന്ബാദ്യതയില്ലാത്തതും അത്രെ.അല്ലഹുവിനാണ് ഏറ്റവും അറിയ്ന്നവന്‍.
വാല്‍കഷ്ണം:അലി(റ)നും മകന്‍ ഹുസൈന്‍(ര)നും അബൂബക്കര്‍,ഉമര്‍ ഉസ്മാന്‍ എന്നി പേരുകളുള്ള മക്കളുണ്ടായിരുന്നു.
ashrafekarul@gmail.com,   +96550775545

No comments:

Post a Comment