Monday, December 2, 2013

തൌഹീദ്


തൌഹീദ്
രക്ഷാ ക്ര്ത്തത്ത്തിലും ആരാധനയിലും നാമ വിശേഷണങ്ങളിലും അല്ലാഹുവിന്‍റെ ഏകത്വം അഗീകരിക്കുകയും പ്രഖ്യപികുകയും കര്മപധത്ത്തില്‍ നിലനിര്‍ത്തുകയും ചെയ്യുകയന്നതാണ് ഇസ്ലാമിലെ തൌഹീദ്.
പ്രവാചക പ്രബോധനത്തിലെ പ്രാരംഭ വിഷയമാണത്.അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കുള്ള പ്രഥമ പ്രവേശന സ്ഥലമാണത്. .(7:59,65,73,85) ഈ താക്കോല്‍ കൊണ്ടാണ് പ്രവാചകന്മാര്‍ പ്ര്ബോധന്ത്തിലെക്കുള്ള കവാടം തുറന്ന് യാത്ര തുടങ്ങിയത്.അതുകൊണ്ടാണ് നബി(സ)മുആദി നോട് യമിനിലെക്ക് നിയോഗിക്കുമ്പോള്‍ പറഞ്ഞു വിട്ടത്. “വേദം നല്‍കപ്പെട്ട ഒരു സമൂഹത്തിലെക്കാണ് നീ ചെല്ലുന്നത്. നീ ആദ്യം അവരെ ക്ഷനിക്കെണ്ടാത് അല്ലാഹുവിനെ മാത്രം ആരധിക്കുവനാണ്. അപ്പോള്‍,അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനും ഇല്ലന്നും തീര്‍ച്ചയായും മുഹമ്മദ് അല്ലാഹുവിന്‍റെ ദൂദ൯ ആണന്നും  അവര്‍ സാക്ഷ്യം വഹിച്ചാല്‍ നീ അവരെ അറി യിക്കുക :അവര്‍ക്ക്‌ അള്ളാഹു രാത്രിയും പകലുമായ് അഞ്ചു നേരത്തെ നമസ്കാരം നിര്‍ബന്ധമാക്കിയിരിക്കുന്നു.(ബുഖാരി 1458).
വിവേകമെത്തിയ ഒരു മനുഷ്യന്‍റെ പ്രഥമ ബാധ്യത തൌഹീദ് സ്വീകരിക്കലാണ്. ഇസ്ലാമിലേക്കുള്ള പ്രവേശനത്തിലെ ആദ്യ  വക്ക്യവും ഭൂമിയില്‍ അന്ത്യ യാത്രക്കു മുമ്പുള്ള അവസാന വക്ക്യവും തൌഹീദിന്റെ വചനമാവേണ്ടാതുണ്ട്.നബി(സ) പറഞ്ഞു: “അരുടെയങ്കിലും അവസാന വാക്ക് ലാ ഇലാഹ ഇല്ലല്ലഹ് ആയാല്‍ അവന്‍ സ്വര്‍ഗ്ഗ പ്രവേശനം നേടി.
കേവലം ഒരു ദൈവാസ്തിത്വം അന്ഗീകരിക്കാലോ അവന്‍റെ വിശുദ്ധിയിലും കഴിവിലും വിശ്വസിക്കാലോ കൊണ്ട് മാത്രം തൌഹീധിലൊരാള്‍ പ്രേവേഷിക്കുകില്ല. ഈ കേവല വിശ്വാസം ഒരാള്‍ക്കും ഇസ്ലാമോ ഈമാനോ നല്‍കുന്നില്ല. ഇതു മൂലം ഒരു പ്രവാചകന്‍റെയും മില്ലതിലും അവന്‍ പ്രവേശിക്കുന്നില്ല. ആ അഗീകാരം കൊണ്ട് മാത്രം ഒരാളും കുഫുറിന്റെ മാര്‍ഗത്തില്‍ നിന്ന് പുറത്തു വരികയുമില്ല.
അതിനാല്‍ തന്നെ സ്വര്‍ഗം തേടി ജീവിക്കുന്നവര്‍ പഠിചച്ചുനേടേണ്ട അറിവില്‍ ആദ്യത്തെത് തൌഹീദ് അത്ര. അല്ലാഹു പറയുന്നു. “തീര്ച്ച്യായും നീ അറിയണം അല്ലാഹു അല്ലാതെ ആരധ്യ്നില്ലന്നു………..?.
ആയതിനാല്‍ തീര്‍ന്നു കൊണ്ടിരിക്കുന്ന നമ്മുടെ ആയുസിന്‍റെ വിലപ്പെട്ട സമയങ്ങളില്‍ ഇസ്ലാമിലെ തൌഹീദ് പഠിക്കാനും പഠിപ്പിക്കാനും നാം അത്ത്യവേശവും ദ്ര്തിയും കാണിക്കേണ്ടതുണ്ട്. കാരണം അതത്രേ മരണമെന്ന കവാടതിനപ്പുരത്ത്തുള്ള നമ്മുടെ വിജയ പര്‍ജയതിന്റെ ഉരസ്സുകല്ല്.