Wednesday, November 6, 2013

ശൈഖ് ഖാദി ഇയാദ്

1/1/143 H and 5/11/13

ഷെയ്ഖ് അല്‍ ഖാളി ഇയാള്
ഇസ്ലാമിക വായനകിടയില്‍ മൂലഗ്രന്ധങ്ങളുടെ വിവരണങ്ങളുടെ ഭാഗമായ് ധാരാളം പണ്ഡിതന്മാരുടെ പേരുകള്‍ കടന്നു വരാറുണ്ട്. അവയില്‍ ആവര്‍ത്തിച്ചു വരുന്ന ഒരു നാമമാണ് അല്‍ ഖാളി ഇയാള്.
ഹിജറ:476- ല്‍ മോറോക്കൊയിലുള്ള സബാത്ത് പട്ടണത്തില്‍ ജനിച്ചു വളരുകയും അവിടെ തന്നെ വിദ്യാഭ്യാസം നേടുകയും ചെയ്ത മുസ്ലിം ലോകത്ത്‌ അറിയപ്പട്ട പണ്ഡിതനാണ് ഖാളി ഇയാള്.  അറബി ഭാഷയിലും ഇസ്ലാമിക വിന്ഞാനീയങ്ങളിലും അവഗാഹം നേടിയ ഷെയ്ഖ്‌ തന്‍റെ 35 വയസ്സില്‍ സ്വന്തം നാട്ടിലും പിന്നീട് സ്പൈനിലെ ഗ്രനടയിലും ന്യായധിപനായ്‌ നിയമിതനായ്‌.
പണ്ഡിത പ്രഭുക്കളാല്‍ വിഞാനത്തിന്‍റെ രാജകീയ പ്രൌഢിയില്‍ തല ഉയര്‍ത്തി നില്‍കുന്ന സ്പൈനിന്റെ തലസ്ഥാന നഗരിയായ അന്തലുസ്സിലെക്കാണ് ഷെയ്ഖ്‌ അറിവിന്‍റെ വെളിച്ചം തേടി യാത്ര തിരിച്ചത്.
അന്തലുസ്സിലുള്ള അഗ്രകണ്ണ്യരായ പണ്ഡിത സ്രെഷ്ടരുടെ ശിഷ്യത്തം സ്വീകരിച്ച് കൊണ്ട് ഫിക്ഹ്, ഹദീഥ്, ചരിത്രം തുടങ്ങിയ വൈജ്ഞാനിക  മേഖലയില്‍ പ്രാവീണ്യം നേടിയാണ് അദ്ദേഹം നാട്ടിലേക്ക് തിരിച്ചത്. ജോലിയും വായനയും ഗ്രന്ഥ രചനയുമായ് തുടര്‍ജീവിതം നയിച്ച ശൈഖിന് ചുറ്റും ശിഷ്യരുടെ വലിയൊരു നിര തന്നെ വളര്‍ന്നു വന്നു.
ഹദീഥ് നിദാന ശാസ്ത്രത്തില്‍ അദ്ദേഹത്തിന്‍റെ പഠനവും സംഭാവനയും മുസ്ലിം ഉമ്മത്തിന്നു അന്നും ഇന്നും അമൂല്യമായ അറിവിന്‍റെ  വിഭവം തന്നെയാണ്. ഹദീസിന്‍റെ സ്വീകാര്യതക്ക് നിവേദക പരമ്പരയും ആശയവും ഒരുപോലെ കുറ്റമാറ്റതാകണം എന്ന് കണിശത യുണ്ടായിരുന്ന ഷെയ്ഖ്‌, തന്‍റെ അനുഗ്രഹീതമായ ഓര്‍മ ശക്തിയും ഗ്രാഹ്യ പാടവവും പരമാവധി ഉപയോഗപടുത്തി ആഴമേറിയ പഠനവും അമൂല്യമായ ഗ്രന്ഥരചനകളും നടത്തി. ഹദീസ്‌,കര്‍മ ശാസ്ത്രം, ചരിത്രം തുടങ്ങിയവയാണ് അദ്ധേഹത്തിന്റെ ഇഷ്ട പഠന-രചന മേഖലകള്‍.  ഹദീഥ് നിദാന ശാസ്ത്രത്തില്‍ എന്ന പോലെ ഹദീഥ് നിവേദകന്മാരെ കുറിച്ചും,ഹദീഥ്ഗ്രന്ഥങ്ങളിലെ പ്രയാസകരമായ പദങ്ങളെയും ആശയങ്ങളെയും സുഗ്രാഹ്യമാം വിധം വിവരിച് കൊണ്ടും അദ്ദേഹം രചിച്ച ഗ്രന്ഥങ്ങള്‍ വിദ്യാര്‍ഥികള്‍ക്കും പണ്ഡിതര്‍ക്കും ഒരുപോലെ   ആശ്വാസകരമാണ്.(ബുഖാരി,മുസ്ലിം,മുവത്വ തുടങ്ങിയ അടിസ്ഥാന ഗ്രന്ഥങ്ങളിലാണ് കൂടുതല്‍ പഠനങ്ങള്‍ കേന്ദ്രീകരികുന്നത്.
ഹദീഥിന്‍റെയും കര്‍മ ശാസ്ത്രത്തിന്റെയും വാതിലിലൂടെയാണ് ഖാദി ഇയാള് ചരിത്രത്തിന്റെ പൂമുഖതെതുത്തുന്നത്. അദ്ധേഹത്തിന്‍റെ നാട്ടിലും  കാലത്തും ഏറെ പ്രചാരത്തി ലുണ്ടായിരുന്ന മാലികീ മദഹബിന്‍റെ  പണ്ഡിതന്മാരെ കുറിച്ചും ഇമാം മാലിക്‌ (റ) യുടെ മുവത്വ യിലെ നിവേദകന്മാരുടെ ജീവിതത്തിലേക്ക് ഇറങ്ങി പഠന-ഗവേഷണങ്ങള്‍ നടത്തിയുമാണ് അദ്ദേഹം ചരിത്ര രചനയില്‍ പടയോട്ടം നടത്തുന്നത്.അദ്ദേഹം കണ്ടു മുട്ടുകയും വിജ്ഞാനം സ്വീകരിക്കുകയും ചെയ്ത പണ്ഡിതശ്രേഷ്ടരുടെ മാത്രം ചരിത്രം ഉള്‍ക്കൊള്ളുന്ന ഒരു ഗ്രന്ഥം തന്നെ അദ്ദേഹം രചിച്ചിട്ടുണ്ട്.
മദീനക്കാരുടെ അറിവിന്നും അഭിപ്രായതത്തിനും അദ്ദേഹം മുന്‍തൂക്കം നല്‍കി.അദ്ദേഹം മാലികീ മദഹബിന്‍റെ പണ്ഡിതനായ്‌ അറിയപെട്ടിരുന്നെങ്കിലും ഒരിക്കലും ഒരു മദഹബി പക്ഷപാതിയിരുന്നില്ല. തെളിവിന്റെ ബലാബലം പരിശോധിച്ച് അഭിപ്രായങ്ങളെ തള്ളുകയും കൊള്ളുകയും ചെയ്യുകയെന്ന മധ്യമ നിലപടുകൊണ്ടാണ് സലഫ് ലോകത്ത്‌ അവലംബികപെടുന്ന പണ്ഡിതന്മാരില്‍ ഒരാളായ്‌ അറിയപ്പെടാനുള്ള പല കാരണങ്ങളില്‍ ഒന്ന്.
പഠനവും രചനയും മാത്രമായ് കഴിഞ്ഞു കൂടുന്നതിനു പകരം ഇസ്ലാമിന്‍റെ കുറ്റമറ്റ ആദര്‍ശത്തിന്‍റെ സംരക്ഷണതിന്നായി പടവെട്ടിയ ഒരു ധീര മുജാഹിദ്‌ കൂടിയായതിനലാണ്  സമകാലികരില്‍ വെത്യ  സ്തനകുന്നത്. ഈ കാലയളവില്‍ മുസ്ലിം ലോകം കാത്തിരിക്കുന്ന മഹ്ദീ ഇമാമണന്നു വാദിച്ചു രംഗത്ത് വന്ന ഇബ്നു തോമോര്തിനെ അന്ഗീകരിക്കാത്തതിനാലും അവനു വേണ്ടി ഗ്രന്ഥ രചന നിര്‍വഹിക്കാനുള്ള ആവിശ്യത്തെ നിരസിച്ചന്തിനാലും ക്രൂരമാം വിധം വധിക്കപെടുകയാണ് ഉണ്ടായതു.
അദ്ദേഹത്തിന്‍റെ ജീവിതവും സംഭാവനയും  വിവരിക്കുന്ന ധാരാളം ഗ്രന്ഥങ്ങള്‍ മുസ്ലിം ലോകത്ത്‌ വിരജിതമയിട്ടുണ്ടെങ്കിലും ഡോ.ബഷീര്‍ അലി അല്‍ തുറാബിയുടെ القاضي عياض وجهوده في علمي الحديث دراية و رواية" എന്നതാണ് അതില്‍ പ്രസിദ്ധം.
ഇസ്ലാമിക ഗ്രന്ഥാലയങ്ങളെ ഈടുറ്റതാക്കുന്ന ഒട്ടനവധി  ഗ്രന്ഥങ്ങള്‍ ഈ ഉമ്മതിന്ന്‍ ബാക്കിവെച്ചുകൊണ്ടാണ് ഷെയ്ഖ്‌ അല്‍ ഖാദി ഇയാദ് ഈ ലോകത്തോട് വിടപറഞ്ഞത്.അവയില്‍ പ്രധാനപെട്ടത് ഇവയാണ്.
1-      إكمال المعلم بفوائد صحيح مسلم.
2-      الشفا بتعريف حقوق المصطفى.
3-      مشارق الانوار على صحاح الاثار.
4-      الإعلام بحدود فوائد الاسلام.
5-      الغنية.
6-      ترتيب المدارك وتنوير المسالك لمعرفة أعلام مذهب مالك.
  അല്ലാഹു അദ്ദേഹത്തിന്‍റെ കര്‍മ്മങ്ങള്‍ നന്ദിയോടെ സ്വീകരിച്ച്‌ നമ്മെയും അദ്ദേഹത്തെയും സ്വര്‍ഗ്ഗത്തില്‍ ഒരിമിച്ചുകൂട്ടട്ടെ.ആമീന്‍
അഷ്‌റഫ്‌ എകരൂല്‍. കുവൈത്ത്‌.(ashrafekarul@gamil.com)

No comments:

Post a Comment